സിആര്‍പിഎഫ് ജവാന്മാരുടെ റിസ്‌ക് അലവന്‍സ് കുത്തനെ കൂട്ടി

Monday 25 February 2019 3:10 am IST
ഇന്‍സ്‌പെക്ടര്‍ റാങ്കു വരെയുള്ളവര്‍ക്ക് 9700 രൂപയില്‍ നിന്ന് 17,300 രൂപയിലേക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്ക് 16,900 ല്‍ നിന്ന് 25,000 രൂപയിലേക്കുമാണ് കൂട്ടിയത്.

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ പോലുള്ള സംഘര്‍ഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സിആര്‍പിഎഫ് ജവാന്മാരുടെ റിസ്‌ക് അലവന്‍സ് കുത്തനെ കൂട്ടി. ഇന്‍സ്‌പെക്ടര്‍ റാങ്കു വരെയുള്ളവര്‍ക്ക് 9700 രൂപയില്‍ നിന്ന് 17,300 രൂപയിലേക്കും അതിനു മുകളിലുള്ള ഓഫീസര്‍മാര്‍ക്ക് 16,900 ല്‍ നിന്ന് 25,000 രൂപയിലേക്കുമാണ് കൂട്ടിയത്. ജമ്മു കശ്മീരില്‍ വിന്യസിച്ചിട്ടുള്ള എല്ലാ സൈനികര്‍ക്കും ദല്‍ഹി ശ്രീനഗര്‍ വിമാനയാത്ര സൗജന്യമാക്കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.