ശ്രീജ ശ്രീകുമാര്‍ ഗ്രേറ്റ് ലേക്ക് റീജിയന്‍ വൈസ് പ്രസിഡന്റ്

Monday 25 February 2019 9:42 am IST
ഒന്നര പതിറ്റാണ്ടായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീജ പൊതു പ്രവര്‍ത്തക രംഗത്ത് സജീവമാണ്. കെ എച്ച് എന്‍ എ മിഷിഗണ്‍ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍ മേഖലാ കോര്‍ഡിനേറ്ററുമായിരുന്നു.

ന്യുജഴ്സി:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ഗ്രേറ്റ് ലേക്ക് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി ശ്രീജ ശ്രീകുമാറിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.

ഒന്നര പതിറ്റാണ്ടായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീജ പൊതു പ്രവര്‍ത്തക രംഗത്ത് സജീവമാണ്. കെ എച്ച് എന്‍ എ മിഷിഗണ്‍ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍ മേഖലാ കോര്‍ഡിനേറ്ററുമായിരുന്നു. ഡീട്രോയിറ്റിലെ മലയാളികളുടെ സാംസ്‌ക്കാരിക സംഘടനയായ കേരള ക്ളബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം സ്വദേശിയായ ശ്രീജ ആല്‍ബര്‍ട്ട്്‌സണ്‍ സ്പഷ്യാലിറ്റി ഫാര്‍മസിയില്‍ മേനേജരാണ്. പ്രദീപ് ശ്രീനിവാസനാണ് ഭര്‍ത്താവ്. സമൃദ്ധി ഏക മകള്‍

 2019 കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍  ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ്  നടക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.