ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണം - ശശികല ടീച്ചര്‍

Monday 25 February 2019 11:04 am IST

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഗൂഢാലോചന പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പെരിയ കല്യോട്ട് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. 

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പലരേയും രക്ഷപ്പെടുത്താനായി പലതും മൂടിവെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും ബന്ധുക്കള്‍ ടീച്ചറോട് പറഞ്ഞു. 

ഹിന്ദു ഏക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ്് ഗോവിന്ദന്‍ കൊട്ടോടി, ജനറല്‍ സെക്രട്ടറി എസ്.പി.ഷാജി, സെക്രട്ടറി അരവിന്ദാക്ഷന്‍, മഹിളാ ഐക്യവേദി ജില്ലാ അധ്യക്ഷ സതികൊടോത്ത്, ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ടീച്ചറുടെ കൂടെയുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.