ഐ ലീഗ്: റിയല്‍ കശ്മീരിന് സമനില

Monday 25 February 2019 11:38 am IST

ഭുവനേശ്വര്‍: ഐ ലീഗില്‍ റിയല്‍ കശ്മീരിനെ ഇന്ത്യന്‍ ആരോസ് തളച്ചു (2-2). ഗോള്‍രഹിതമായ ആദ്യ 75 മിനിറ്റിന് ശേഷം അമര്‍ജിത് സിങ് (76) ഇന്ത്യന്‍ ആരോസിന് ആദ്യം ലീഡ് സമാനിച്ചു. അബ്‌നിഗോ തെതെയിലൂടെ കശ്മീര്‍ 82ാം മിനിറ്റില്‍ ഒപ്പമെത്തി. 89-ാം മിനിറ്റില്‍ മാസണ്‍ റോബേര്‍ട്‌സണ്‍ കശ്മീരിന് ഒരു ഗോളിന്റെ ലീഡ് സമാനിച്ചെങ്കിലും ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുല്‍ ആരോസിന് സമനില സമ്മാനിച്ചു. 

രണ്ടാം സ്ഥാനക്കാരായ കശ്മീരിന് പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരമാണ് അവസാന നിമിഷം വഴങ്ങിയ ഗോളിലൂടെ നഷ്ടമായത്. പട്ടികയില്‍ കശ്മീര്‍ 17 മത്സരങ്ങളില്‍നിന്ന് 33 പോയിന്റുമായി രണ്ടാം സ്ഥാനത്തും, 19  മത്സരങ്ങളില്‍നിന്ന്18 പോയിന്റോടെ ഇന്ത്യന്‍ ആരോസ് ഏഴാം സ്ഥാനത്തുമാണ്. 17 മത്സരങ്ങളില്‍നിന്ന് 37 പോയിന്റോടെ ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.