ചേര്‍ത്തല: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ കന്നിയാത്ര പാതിവഴിയില്‍ മുടങ്ങി. ദേശീയപാതയില്‍ ചേര്‍ത്തല എക്സറെ ബൈപ്പാസിന് സമീപമാണ് ബസ് ചാര്‍ജ് തീര്‍ന്നു കിടപ്പായത്. പുലര്‍ച്ചെ മുതലാണ് ഇലക്ട്രിക് ബസുകളുടെ ദീര്‍ഘദൂരയാത്ര തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്ക് തുടങ്ങിയത്.
അഞ്ചു ബസുകളാണ് എറണാകുളത്തേയ്ക്ക് സര്‍വ്വീസ് നടത്തിയത്. ഇതില്‍ രാവിലെ അഞ്ചിന് തമ്പാന്നൂരില്‍ നിന്നും പുറപ്പെട്ട കെഎല്‍ 01-സിജെ 1399 നമ്പര്‍ ബസാണ് ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല എക്സറെ ബൈപ്പാസിന് സമീപം യാത്ര ഉപേക്ഷിച്ചത്.
25 യാത്രക്കാരാണ് കന്നിയാത്രയില്‍ ഉണ്ടായിരുന്നത്. ബസ് സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ഇവര്‍ ഉന്നത കേന്ദ്രങ്ങളിലടക്കം പരാതികള്‍ നല്കി. പിന്നീട് അരമണിക്കൂറിനുള്ളില്‍ ഇവരെ പിന്നാലെ വന്ന രണ്ടു ഇലക്ട്രിക് ബസുകളിലായി കയറ്റിവിടുകയായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം വിദഗ്ധരെത്തിയാണ് ബസ് ദേശീയപാതയോരത്തുനിന്ന് മാറ്റിയത്. നഗരത്തില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന ഇലക്ട്രിക് ബസുകള്‍ ആദ്യമായാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിച്ചത്.
കോര്പ്പറേഷന് വാടകയ്ക്കെടുത്താണ് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം ബസുകള്‍ കൈകാര്യം ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.ബാറ്ററി ചാര്‍ജ് തീര്‍ന്നതല്ല മുന്‍കരുതലായാണ് ചേര്‍ത്തലയില്‍ ട്രിപ്പുനിര്ത്തി മറ്റുബസുകളിലേക്ക് ആളെമാറ്റിയതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: