ന്യൂദല്‍ഹി: വിവിധ റെയില്‍വേ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കുന്ന റെയില്‍ ദൃഷ്ടി ഡാഷ് ബോര്‍ഡ് കേന്ദ്ര റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ പ്രകാശനം ചെയ്തു. ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ സുതാര്യവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാനുള്ള റെയില്‍വേയുടെ ഉദ്യമങ്ങളുടെ ഭാഗമാണിതെന്ന് ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ചൂണ്ടിക്കാട്ടി. raildrishti.cris.org.in എന്നതാണ് ഡാഷ് ബോര്‍ഡ് വിലാസം.
പതിനഞ്ച് വിഭാഗങ്ങളിലായി പാസഞ്ചര്‍ റിസര്‍വേഷന്‍, അണ് റിസര്‍വ്ഡ് ടിക്കറ്റിംഗ്, പിഎന്‍ആര്‍ അന്വേഷണം, ടെന്‍ഡര്‍ അന്വേഷണം, ചരക്കു കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എന്നീ വിവരങ്ങള്‍ ലഭ്യമാകും. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അവയിലെ ഹൗസ് കീപ്പിങ് ജീവനക്കാരുടെ നമ്പര്‍, ഐആര്‍സിടിസി അടുക്കളകളെക്കുറിച്ചുള്ള വിവരങ്ങള്‍,
പരാതി പരിഹാരത്തിനുള്ള സംവിധാനം, റെയില്‍വേയുടെ സുപ്രധാന നേട്ടങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നല്കുന്ന വേതനം, വരുമാനം, ചെലവ് എന്നിവയെല്ലാം ഇതില്‍ ലഭ്യമാകും. ചരക്കു നീക്കം സംബന്ധിച്ച വിവരങ്ങള്‍ പിന്തുടരാന് സാധിക്കുന്ന സുഗം ആപ്പിലേക്കുള്ള ലിങ്കും ഡാഷ് ബോര്‍ഡിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: