സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്ക്

Tuesday 26 February 2019 7:00 am IST

കോട്ടയം: സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്ക് കടക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. പത്തു വില്‍പ്പനശാലകളിലൂടെയാണ് ആദ്യപടിയായി വിപണനം ആരംഭിക്കുന്നത്.

കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, തൃശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം തുടങ്ങുന്നത്.  

പ്രമുഖ കമ്പനികളുടെ  മിക്സി, പ്രഷര്‍ കുക്കര്‍, സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, തെര്‍മല്‍ ഫ്ളാസ്‌ക്, അയേണ്‍ ബോക്സ്, ഡിന്നര്‍ സെറ്റ്, ഫ്രൈ പാന്‍,  കാസ്സറോള്‍, മോപ്പുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

40 ശതമാനം വരെ കുറഞ്ഞ വിലയിലാണ് വില്‍പ്പന. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15 വരെ ഈ വില്‍പ്പന ശാലകളില്‍ നിന്നും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി ഓരോ വില്‍പ്പനശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.