തിരുവനന്തപുരം: പന്ത്രണ്ടാമത് അഖിലേന്ത്യ പോലീസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ മാര്‍ച്ച് നാലുവരെ തിരുവനന്തപുരത്ത് നടക്കും. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്് റേഞ്ചിലാണ് മത്സരം. നാളെ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും 25 ടീമുകളിലായി 500 ല്‍ അധികം പേര് വിവിധ ഇനങ്ങളിലായി മത്സരിക്കും. ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്ത താരങ്ങള്‍ മത്സരിക്കാനെത്തും. മാര്‍ച്ച് നാലിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: