നാസിക്: അഖിലേന്ത്യ ഇലക്ട്രിസിറ്റി വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളം ചാമ്പ്യന്മാരായി. ഫൈനലില്‍ കൊല്‍ക്കത്തയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 25-17,25-19,25-18.
മഹാജന്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് പഞ്ചാബ് ഇലക്ട്രിസിറ്റി ബോര്‍ഡ് മൂന്നാം സ്ഥാനം നേടി . സ്കോര്‍ 25-13, 25-13.
ടൂര്‍ണമെന്റിന്റെ താരമായി കേരളത്തിന്റെ സാഹു ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയുടെ സൗമിത്ര ഗാംഗുലി മികച്ച സ്മാഷര്ക്കുളള അവാര്‍ഡ് നേടി. ടിനു ആന്റണിയാണ് മികച്ച സെറ്റര്‍. ലിബറോയ്ക്കുളള അവാര്‍ഡ് കൊല്‍ക്കത്തയുടെ അഗ്യാ സേത്തിന് ലഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനൊന്ന് ടീമുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: