ധോണിയെ പിന്തുണച്ച് മാക്‌സ്‌വെല്‍

Tuesday 26 February 2019 5:52 am IST

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20യില്‍ മെല്ലെപോക്കിന് വിമര്‍ശനം നേരിടുന്ന എം.എസ്. ധോണിയെ പിന്തുണച്ച് ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമല്ലാത്ത പിച്ചില്‍ ധോണി നടത്തിയത് മികച്ച ചെറുത്തുനില്‍പ്പ്. അവസാന നിമിഷങ്ങളില്‍ യുസ്‌വേന്ദ്ര ചാഹലിനൊപ്പം ധോണി നടത്തിയ മുന്നേറ്റമാണ് ഇന്ത്യയെ നൂറ് കടത്തിയത്. 37 പന്തുകളില്‍ നിന്ന് 29 റണ്‍സ് നേടിയ ധോണിയെ സ്‌ട്രൈക് റെയിറ്റിന്റെ പേരില്‍ വിമര്‍ശിക്കാന്‍ പാടില്ല.

മറ്റുള്ള എല്ലാ താരങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ ക്രീസില്‍ ഉറച്ചുനിന്ന ധോണിക്ക് സ്‌ട്രൈക് റെയിറ്റ് ഉയര്‍ത്തുക എളുപ്പമായിരുന്നില്ലെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിക്ക് പോലും പിടിച്ചുനില്‍ക്കാനാകാത്തത് പിച്ചിന്റെ സ്വഭാവത്തിന്റെ തെളിവാണ്്. മത്സരത്തില്‍ ധോണിക്ക് ഒരു സിക്‌സ് മാത്രമാണ് നേടാനായത്. ധോണിയെ പിടിച്ചുകെട്ടിയ ഓസീസ് ബൗളര്‍മാരെ അഭിനന്ദിച്ച മാക്‌സവെല്‍ ഇന്ത്യന്‍ നിരയില്‍ ബുംറയെയും ക്രുണാല്‍ പാണ്ഡ്യയെയും നേരിടുക പ്രയാസമായിരുന്നെന്നും പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.