മുഷ്താഖ് അലി ട്രോഫി; കേരളത്തിന് തോല്‍വി

Tuesday 26 February 2019 5:54 am IST

കൃഷ്ണ (ആന്ധ്ര): സയ്യദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് എ യിലെ മൂന്നാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. ദല്‍ഹി ഏഴു വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. 

ബാറ്റിങ്ങ് തെരഞ്ഞെടുത്ത കേരളം ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 139 റണ്‍സ് നേടി. മറുപടി പറഞ്ഞ ദല്‍ഹി ഒമ്പത് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി. നാലു മത്സരങ്ങളില്‍ ദല്‍ഹിയുടെ മൂന്നാം വിജയമാണിത്.

അര്‍ധ സെഞ്ചുറി നേടിയ എന്‍. റാണയാണ് ദല്‍ഹിയുടെ വിജയശില്‍പ്പി. 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും അടക്കം 52 റണ്‍സുമായി പുറത്താകാതെ നിന്നു.

യു.ബി.ടി ചന്ദ് 32 പന്തില്‍ 33 റണ്‍സും. ദലാല്‍ ഇരുപത് പന്തില്‍ 28 റണ്‍സും അടിച്ചെടുത്തു. കേരളത്തിനായി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, വി. മനോഹരന്‍ എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് കേരളം 20 ഓവറില്‍ 139 റണ്‍സ് എടുത്തത്. സച്ചിന്‍ ബേബി 32 പന്തില്‍ രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ച് 37 റണ്‍സ് നേടി. വി.മനോഹരന്‍ 31 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും ഒരു സിക്‌സറും അടിച്ചു.

വിഷ്ണു വിനോദ് പതിനെട്ട് റണ്‍സും ഡാരില്‍ സുന്ദര്‍ ഫെറേറിയോ പത്തൊമ്പത് റണ്‍സും കുറിച്ചു. ദല്‍ഹിയുടെ ഇഷാന്ത് ശര്‍മ , എന്‍.എ.സെയ്‌നി, എസ്. ഭാട്ടി, പി.നെഗി, ലളിത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വിജയത്തോടെ നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി ദല്‍ഹി രണ്ടാം സ്ഥാനത്താണ്.  കേരളത്തിന് മൂന്ന് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ള

ത്. മൂന്ന് മത്സരങ്ങളില്‍ 12 പോയിന്റ് നേടിയ ത്ധാര്‍ഖണ്ഡാണ് ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത്.

സ്‌കോര്‍: കേരളം 20 ഓവറില്‍ ഏഴു വിക്കറ്റിന് 139, ദല്‍ഹി 18.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 140.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.