തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസി (എം) ന് രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് പി.ജെ. ജോസഫ് എംഎല്‍എ. കെ.എം. മാണി ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നതിനിടെയാണ് രണ്ട് സീറ്റ് ആവശ്യം തൊടുപുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചത്.
കേരളാ കോണ്‍ഗ്രസ് ഒരുമിച്ച് നില്ക്കുമ്പോള് രണ്ട് സീറ്റുകള്‍ നല്കുന്ന പതിവ് നേരത്തേ മുതലുള്ളതാണ്. ന്യായമായ ആവശ്യമാണിത്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നാണ് ആവശ്യം. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പ്രാദേശികമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.
ഒരു സീറ്റിന് വഴങ്ങില്ല, ലോക്സഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ചാല്‍ ഏതു സീറ്റിലും മത്സരിക്കും. എവിടെ മത്സരിച്ചാലും ജയിക്കുമെന്നുറപ്പുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: