ഷൊര്‍ണൂര്‍: ചെന്നൈ മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമൊന്നുമില്ല. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിനിന്റെ ബോഗികള്‍ തെന്നി മാറിയത്.
യാത്രക്കാരുള്ള ഭാഗമല്ല പാളം തെറ്റിയത്. എഞ്ചിനും ചരക്ക് സാധനങ്ങള്‍ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
രണ്ട് മണിക്കൂറിനകം തകാരാര്‍ പരിഹരിച്ച് ഗതാതതം പുനരാരംഭിക്കുമെന്ന് രെയില്വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങിയിരുന്നു. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് നിന്നാണ് പാളം തെറ്റിയത് എന്നുള്ളത് കൊണ്ട് ആളുകള്‍ സ്റ്റേഷനിലേക്ക് കയറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: