ന്യൂദല്‍ഹി : കുട്ടികളുടെ നഗ്ന വീഡിയോസ് പ്രചരിപ്പിക്കുകയും ബാലപീഡനം പ്രോത്സാഹിപ്പിക്കുന്നചാനലുകള്ക്കും കമന്റുകള്‍ക്കും യു ട്യൂബ് പൂട്ടിടുന്നു. ബാല പീഡനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്.
കുട്ടികളെ ലൈംഗിക റാക്കറ്റുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഇത്തരം വീഡിയോകള്‍ക്ക് താഴെ നല്കിയിയിട്ടുള്ളെന്ന വിലയിരുത്തലില്‍ ഇവയെല്ലാം നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ 400ല്‍ അധികം ചാനലുകള്‍ക്കും പത്തുലക്ഷത്തോളം വീഡിയോകളും യൂട്യൂബ് ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ അപകടകരമായ സാഹചര്യത്തില്‍ കുട്ടികള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: