മന്ദാന ടി20 വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

Tuesday 26 February 2019 1:30 pm IST

മുംബൈ : ഇംഗ്ലണ്ടിനെതിരെയുള്ള ടി 20പരമ്പരയ്ക്കുള്ള ഇന്ത്യന്‍  വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തെരഞ്ഞെടുത്തു. മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് മന്ദാനയയെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഹര്‍മന്‍ പ്രീതിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ വനിതാ ടീമില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പ്രസിദ്ധി കേട്ടിട്ടുള്ളതാണ് മന്ദാന. 

ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ് ടി20 ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും മന്ദാനയെ ക്യാപ്റ്റനായി ബിസിസിഐ തെരഞ്ഞെടുക്കുകയായിരുന്നു. 15 അംഗ ടീമിനെയാണ് ബിസിസിഐ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ആദ്യ മത്സരം നടക്കുക

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.