ന്യൂദല്‍ഹി: ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എന്നും ജനങ്ങളോടൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. സുരക്ഷിത വലയത്തിനുള്ളിലാണ് രാജ്യം.
ജനങ്ങളുടെ വികാരം തനിക്ക് മനസിലാകും.രാഷ്ട്രത്തിനാണ് താന്‍ പ്രഥമപരിഗണന നല്‍കുന്നത്.സൈനികരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: