ഇസ്രായേല്‍ 50 ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നല്‍കും

Tuesday 26 February 2019 3:44 pm IST
470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ.

ന്യൂദൽഹി : ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഇസ്രായേൽ. 50 ഹെറോൺ ഡ്രോണുകൾ ഇന്ത്യയ്ക്ക് നല്‍കും. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കും. 

ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് നിര്‍മിക്കുന്ന ഈ ഡ്രോണുകള്‍ 50 കോടി ഡോളറിനാണ് ഇന്ത്യ വാങ്ങുന്നത്. 470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഹെറോൺ ഡ്രോൺ 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഹെറോൺ. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ഈ ഡ്രോണുകൾക്ക് കഴിയും.

ഇസ്രായേലിനെ കൂടാതെ തുർക്കി, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹെറോൺ ഉപയോഗിക്കുന്നുണ്ട്. ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ഈ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡോകളുടെ കേന്ദ്രത്തിലേക്കെത്തിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.