പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ഖാന് കളിയാക്കല്‍

Tuesday 26 February 2019 4:35 pm IST

ഇസ്ലാമബാദ് : ഭീകരര്‍ക്കു നേരയുള്ള ഇന്ത്യയുടെ തിരിച്ചടിയെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കളിയാക്കി മുദ്രാവാക്യം വിളിച്ചു. സഭാ നടപടികളുടെ ഭാഗമായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്തേയ്ക്ക് പ്രവേശിക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ എഴുന്നേറ്റ് നിന്ന് 'ഷെയിം ഷെയിം' എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധ വിമാനങ്ങള്‍ ഖൈബര്‍ പഖ്കതുന്‍ഖ്വ പ്രവിശ്യയിലെ ബാലകോട്ടിലുള്ള ജെയ്‌ഷെ ഇ മുഹമ്മദിന്റേയും ലഷ്‌കറിന്റേയും മൂന്ന് സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് 300 ഓളം ഭീകരരെ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പോര്‍ വിമാനമായ എഫ് 16 വിമാനങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈനിക സന്നാഹംകണ്ട് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ്ണ അനുമതി നല്‍കിയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പാക് സൈന്യത്തിന് ഇന്ത്യയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്ന് അറിയിച്ചത്. 

ഉചിതമായ സമയത്ത് ഇന്ത്യയ്ക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. അതേസമയം അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച അടിയന്തിര യോഗം ചേരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.