ന്യദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. മോദി സര്‍ക്കാര്‍ ഭീകരാക്രനണത്തിനെതിരെ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ വേണമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
ദക്ഷിണേഷ്യയ്ക്ക് ഏറ്റവും പ്രീയപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും രണ്ട് രാജ്യങ്ങളുടെ സമാധാനത്തിനും ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും ആവശ്യമാണ്.
ഇന്ത്യയ്ക്കും പാക്കിസ്ഥാവും സംയമനം പാലിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിശ്രമിക്കുമെന്ന് കരുതുകയാണെന്നും ലു കാങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: