ന്യൂദല്‍ഹി: പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെ ട്വിറ്ററില്‍ ഹിന്ദി കവിത കുറിച്ച് ഇന്ത്യന്‍ സൈന്യം.
ശത്രുവിന്റെ മുന്നില്‍ വിനയത്തോടെ നില്ക്കുമ്പോള് അവര്‍ അതിനെ ഭീരുത്വമായി നിര്‍വചിക്കും, പാണ്ഡവരെ കൗരവര്‍ കരുതിയതുപോലെ.. എന്ന് തുടങ്ങുന്ന കവിതാ ശകലമാണ് സൈന്യത്തിന്റെ എഡിജിപി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ട്വിറ്ററിലൂടെ കുറിച്ചത്. നിങ്ങള്‍ പ്രബലതയാല്‍ അജയ്യരാകുമ്പോഴാണ് സമാധാന ചര്‍ച്ചകള്‍ സാധ്യമാവുകയെന്നും കവിതയിലെ വരികള്‍ അര്‍ത്ഥമാക്കുന്നു.
ഹിന്ദി കവി രാമധാരി സിങ്ങിന്റെ ദിനകര്‍ എന്ന കവിതയിലെ വരികളാണിത്. ഓള്വേസ്റെഡി എന്ന ഹാഷ് ടാഗോടെയാണ് വരികള്‍ കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: