ന്യൂദല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ മൂന്നൂറ് മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാവാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി (301), സുരേഷ് റെയ്ന (300), തുടങ്ങിയവരാണ് നേരത്തെ മൂന്നൂറ് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍. 299 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച രോഹിതിന് ഓസ്ട്രേലിയക്കെതിരെ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നതോടെ ഈ നേട്ടം സ്വന്തമാകും.
ലോക ക്രിക്കറ്റില്‍ ഇതിനോടകം പതിനാല് താരങ്ങള്‍ മുന്നൂറ് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. 451 മത്സരങ്ങളോടെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: