തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക അണ്ടര്‍-19 ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീം ലീഡിലേക്ക്. ദക്ഷിണാഫ്രിക്കയുടെ 152 റണ്‍സിന് മറുപടി പറയുന്ന ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പം എത്താന്‍ ഇനി 40 റണ്‍സ് മതി. എട്ട് വിക്കറ്റും കൈവശമുണ്ട്. ജയ്സ്വാള്‍ 81 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. ഡി.എ സക്സേന (2), വി.ജി ശര്‍മ (25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്്.
ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ടെര്‍ബ്ലാഞ്ച് (51), പാഴ്സണ്‍ (64) എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് 152 റണ്‍സ് നേടിയത്. മനീഷി 58 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: