എന്തും പ്രതീക്ഷിക്കാം; പാക് ജനതയോട്് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

Wednesday 27 February 2019 10:42 am IST

ഇസ്ലാമാബാദ്: ബലാകോട്ടിലെ ഭീകരതാവളം ഇന്ത്യ തകര്‍ത്തതിനെ തുടര്‍ന്ന് എന്തും നേരിടാന്‍ തയാറാകാന്‍ പാക് സൈന്യത്തോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് ഇമ്രാന്‍ ഖാന്‍.  ആഗോള നേതൃത്വങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

പാക് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ദേശീയ സുരക്ഷാ സമിതിയുടെ പ്രത്യേക യോഗവും ഇന്നലെ വിളിച്ചു ചേര്‍ത്തു. വിദേശകാര്യം, പ്രതിരോധം, സാമ്പത്തികം, എന്നീ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത സൈനികോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. പൂര്‍ണശക്തിയോടെ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ തയാറാണെന്ന് ട്വിറ്ററിലൂടെയും ഇമ്രാന്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.