ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കു പ്രണാമം അര്‍പ്പിച്ച രാജ്യം ഇന്നലെ സൈന്യത്തിന്റെ വീര്യം ആഘോഷിച്ചു. ബോളിവുഡിലെ പ്രമുഖര്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ അഭിമാനവും ആഹ്ലാദവും പ്രകടിപ്പിച്ചു.
ഇത്രയും മനോഹരമായ സുപ്രഭാതം സമ്മാനിച്ചതിന് ധീരരരായ സൈനികര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി
-പരേഷ് റാവല്‍
സൈന്യത്തിനും നരേന്ദ്ര മോദിക്കും സല്യൂട്ട്
-അജയ് ദേവ്ഗന്‍
അകത്തു കയറി അടിച്ചിരിക്കുന്നു. വ്യോമസേനയില്‍ അഭിമാനിക്കുന്നു
-അക്ഷയ് കുമാര്‍
ജയ് ഹിന്ദ്
-സൊനാക്ഷി സിന്‍ഹ
ഭാരത് മാതാ കീ ജയ്
-മല്ലിക ഷെരാവത്ത്
പുതിയ ഇന്ത്യ, പുതിയ രീതി, പുതിയ നീതി, നൂറു നൂറു പ്രണാമങ്ങള്‍
-കൈലാശ് ഖേര്‍
ശത്രുവിന്റെ ഹൃദയത്തില്‍ത്തന്നെ ആഘാതമേല്‍പ്പിച്ച വ്യോമസേനാ നായകര്‍ക്ക് അഭിവാദ്യങ്ങള്‍. ഐക്യത്തോടെ നീങ്ങേണ്ട സമയം
-മധുര് ഭണ്ഡാര്‍ക്കര്‍
ഇന്ത്യയുടെ ശത്രുക്കളെ പാഠം പഠിപ്പിച്ച വ്യോമസേനയ്ക്കൊപ്പം, അഭിമാനിക്കുന്നു
-അഫ്താബ് ശിവ്ദാസാനി
വ്യോമസേനയ്ക്കും നേതാവും സുപ്രീം കമാന്‍ഡറുമായ നരേന്ദ്ര മോദിക്കും സല്യൂട്ട്
-സെലിന ജെയ്റ്റ്ലി
എത്ര ഉജ്വലമായ പ്രഭാതം. പുല്‍വാമയിലെ സൈനികര്‍ക്ക് നീതി നല്കിയ പന്ത്രണ്ട് വ്യോമസേനാ പോരാളികള്‍ക്ക് സല്യൂട്ട്
– രവീണ ടാണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: