കൊല്‍ക്കത്ത : ബംഗാളില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് ഭീകരര്‍ എന്ന് സംശയിക്കുന്നവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍ പെട്ടവരാണ് അറസ്റ്റിലായത്.
കൊല്‍ക്കത്ത മുര്‍ഷിദാബാദ് പോലീസും പ്രത്യേക ദൗത്യ സേനയും നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വിരചരമം അടഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലുള്ള ഭീകരരുടെ മൂന്ന് താവളങ്ങള്‍ തകര്‍ത്തിരുന്നു. കൂടാതെ രാജ്യവ്യാപകമായി സുരക്ഷയും കര്‍ശ്ശനമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: