ശ്രീനഗര്‍ : അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറി. യുദ്ധ വിമാനം എത്തിയത് കശ്മീരിലെ നൗഷേര സെക്ടറിലാണ്. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള ഈ വാര്‍ത്ത പുറത്തുവിട്ടത്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാനിലുള്ള മൂന്ന് ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തതില്‍ പ്രകോപിതരായാണ് പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയത്. മൂന്ന് പാക് ജറ്റുകളും, പതിനാറ് വിമാനങ്ങളാണ് അതിര്‍ത്തികടന്നെത്തിയത്. അടിയന്തിര സാഹചര്യത്തില്‍ ജമ്മുകശ്മീര്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: