സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍ നടി

Wednesday 27 February 2019 12:20 pm IST

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി.

ഷരീഫ് എസ സംവിധാനം ചെയ്ത 'കാന്തന്‍ ദ് ലവര്‍ ഓഫ് കളര്‍' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

'ജോസഫ്' എന്ന ചിത്രത്തിലെ മനോഹര പ്രകടനം ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സമ്മാനിച്ചു. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നേടി.

മറ്റ് പുരസ്‌കാരങ്ങള്‍

സ്വഭാവ നടന്‍- ജോജു ജോര്‍ജ് (ജോസഫ്, ചോല)

സ്വഭാവ നടി- സാവിത്രി ശ്രീധരന്‍

സംവിധായകന്‍- ശ്യാമപ്രസാദ്

മികച്ച ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ (ഷെരീഫ്.സി)

തിരക്കഥ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

പശ്ചാത്തല സംഗീതം-ബിജിപാല്‍

ഗായകന്‍- വിജയ് യേശുദാസ്

ഗായിക- ശ്രേയാ ഘോഷാല്‍

ഗാനരചന- ഹരിനാരായണന്‍

ജനപ്രിയ ചിത്രം- സുഡാനി ഫ്രം നൈജീരിയ

മികച്ച ചലച്ചിത്ര ഗ്രന്ഥം- മലയാള സിനിമ പിന്നിട്ട വഴികള്‍ (എം ജയരാജ്)

മികച്ച രണ്ടാമത്തെ ചിത്രം- സണ്‍ഡേ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.