ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ കടന്ന് ചെന്ന് അല്‍ ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ യുഎസിനു കഴിയുമെങ്കില്‍ വീണ്ടുമൊരു അബാട്ടാബാദ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കും കഴിയുമെന്ന് അരുണ്‍ ജയ്റ്റ്ലി മാധ്യമപ്രവര്‍ത്തകോട് പറഞ്ഞു.
പാക്കിസ്ഥാനില്‍ കടന്നുകയറി ഒസാമ ബിന്‍ ലാദനെ കൊല്ലാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ എന്തും സംഭവിക്കാം. ഇന്ത്യക്കും ഇത് ചെയ്യാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് എന്നിവരും ജയ്റ്റ്ലിയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: