ന്യൂദല്‍ഹി : ദല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണു. ആളപായമില്ല. ബുധനാഴ്ച രാവിലെ 8.40ന് കരോള്‍ ബാഗില്‍ പദ്മസിങ് റോജിന്‍ സമീപമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വീടുകളും കടകളുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
സംഭവം നടക്കുമ്പോള്‍ പല വീടുകളിലും ആള്‍താമസം ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: