കാഠ്മണ്ഡു: നേപ്പാളില്‍ ഹെലിക്കോപ്ടര്‍ തകര്‍ന്ന് ടൂറിസം മന്ത്രി രവീന്ദ്ര അധികാരിയടക്കം ആറു പേര് മരിച്ചു. ഇന്ന് രാവിലെയാണ് ദുരന്തം. എയര്‍ ഡിനാസ്റ്റിയുടെ കോപ്ടറാണ് തകര്‍ന്നത്.
അപകടത്തില്‍ മന്ത്രിയടക്കം ആറ് പേരും മരിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ടെഹ്റാതും ജില്ലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയെ ഉദ്ദരിച്ച് എഎന്‍ഐ ആണ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: