കൃത്യ സമയത്തുള്ള അവാര്‍ഡ്: ജയസൂര്യ

Wednesday 27 February 2019 5:51 pm IST

കൊച്ചി: കൃത്യമായ സമയത്തു ലഭിച്ച അവാര്‍ഡില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് പുരസ്‌കാരം. 

ക്യാപ്റ്റനും, മേരിക്കുട്ടിയും വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് ആണ് ആദ്യം എന്നോട് സംസാരിക്കുന്നത്. വി.പി. സത്യന്റെ കഥയാണെന്ന് പറഞ്ഞു. സത്യന്‍ ആരെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ കഥയുടെ കുറച്ചുഭാഗം കേട്ടപ്പോഴേ പ്രജേഷിനോട് സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നെന്നും ജയസൂര്യ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.