ബെംഗളൂരു: ഇന്ത്യക്കെതിരായ ‘-ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെലിന്റെ സെഞ്ചുറി മികവില്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിജയത്തോടെ ഓസട്രേലിയ 2-0ത്തിന് പരമ്പര സ്വന്തമാക്കി.
പട നായകന് കോഹ്ലിയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക്് മികച്ച സ്കോര്‍ സമ്മാനിച്ചത്. കോഹ്ലി 38 പന്തില്‍ 72 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ആറ് സിക്സറും രണ്ട് ഫോറും ആ ബാറ്റില്‍ നിന്ന്് ബൗണ്ടറി കടന്നുപോയി.
മുന്‍ നായകന് ധോണിക്കൊപ്പം കോഹ്ലി നാലാം വിക്കറ്റില്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ മത്സരത്തില്‍ മെല്ലേപ്പോക്കിന് പഴി കേട്ട ധോണി അടിച്ചുതകര്‍ത്ത് വിമര്‍ശകരുടെ വായടപ്പിച്ചു.23 പന്തില്‍ മൂന്ന് സിക്സറും അത്രയും തന്നെ ഫോറും അടിച്ച് നാല്‍പ്പത് റണ്‍സ് കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്് കെ.എല്‍. രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 61 റണ്‍സ് അടിച്ചെടുത്തു. ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച രാഹുല്‍ 26 പന്തില്‍ 47 റണ്‍സ് നേടി. മൂന്ന് ഫോറും നാല് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. കോള്‍ട്ടര്‍ നൈലിന്റൈ പന്തില്‍ റിച്ചാര്ഡ്സണ് പിടികൊടുത്താണ് രാഹുല്‍ മടങ്ങിയത്.
രോഹിതിന് പകരം ടീമിലെത്തിയ ധവാന് നിറം മങ്ങി. 24 പന്തില്‍ ഒരു ബൗണ്ടറിയടിച്ച ധവാന് 14 റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ഋഷഭ് പന്ത് നിലയുറപ്പിക്കും മുമ്പേ ഷോട്ടിന് മുന്നില്‍ വീണു. ഒരു റണ്‍സാണ് സമ്പാദ്യം. റിച്ചാര്ഡ്സണ് ക്യാച്ചെടുത്തു. ദിനേശ് കാര്‍ത്തിക്ക് മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിനായി ഗ്ലെന്‍ മാക്സ്വെല് 55 പന്തില്‍ ഒമ്പത് സിക്സും ഏഴു ഫോറും അടക്കം 113 റണ്‍സ് നേടി.
ആദ്യ മത്സരത്തില്‍ തോറ്റ ടീമില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. പകരം ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. മായങ്ക് മാര്‍ക്കണ്ഡേ, ഉമേഷ് യാദവ് എന്നിവര്‍ക്ക്് പകരം വിജയ് ശങ്കറിനും സിദ്ധാര്‍ത്ഥ് കൗളിനും അവസരം നല്കി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: കെ.എ്ല്‍. രാഹുല്‍ സി റിച്ചാര്ഡ്സണ് ബി കോള്‍ട്ടര്‍ നൈല്‍ 47, എസ്.ധവാന് സി സ്റ്റോയിനിസ് ബി ബെഹറന്‍ഡോഫ് 14, വിരാട് കോഹ്ലി നോട്ടൗട്ട് 72 , ഋഷഭ് പന്ത്് സി റിച്ചാര്ഡ്സണ് ബി ഷോട്ട്് 1, എം.എസ്്. ധോണി സി ഫിഞ്ച് ബി കുമിന്‍സ് 40, കാര്‍ത്തിക് നോട്ടൗട്ട് 8 , എക്സ്ട്രാസ് 8, ആകെ 20 ഓവറില്‍ നാല് വിക്കറ്റിന് 190.
വിക്കറ്റ് വീഴ്ച:1-61, 2-70, 3-74, 4-174
ബൗളിങ്: ബെഹറന്‍ഡോഫ് 3-0-17-1, ജെ.എ.റിച്ചാര്ഡ്സണ് 4-0-45-0, കോള്‍ട്ടര്‍ നൈല്‍ 3-0-33-1, പി.കെ. കുമിന്‍സ് 3-0-40-1, എ.സാമ്പ 4-0-23-0, ഷോര്‍ട്ട്് 3-0-29-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: