തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരുകോടിയിലധികം ആളുകളുമായി ഒരേ സമയത്ത് ഒരു രാഷ്ട്രത്തലവന് സംവദിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍ എന്നിവരുമായി 15,000 കേന്ദ്രങ്ങളിലൂടെയാണ് പ്രധാനമന്ത്രി സംവദിക്കുന്നത്. കേരളത്തില്‍ 180 കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ മെഗാസംവാദത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും മെഗാസംവാദത്തിന്റെ സംസ്ഥാന ഇന്‍ചാര്‍ജുമായ വി.കെ. സജീവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: