മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, കൊച്ചി നഗരം തുടങ്ങിയ പ്രദേശങ്ങളിലെ കശ്മീരികളുള്‍പ്പെടെ ഇതര സംസ്ഥാനക്കാര്‍ക്ക് പ്രത്യേക സുരക്ഷയും നിരീക്ഷണവും. കശ്മീരികളും ചൈന, തിബറ്റന്‍ ജനങ്ങളും ധാരാളമായി മട്ടാഞ്ചേരി, തീരദേശ കൊച്ചി എന്വിടങ്ങളില് കരകൗശല വില്പ്പനക്കാരായുണ്ട്. ചെറുതും വലുതുമായ ഇരുനൂറിലേറെ കടകള്‍ കൊച്ചിയില്‍ മാത്രമായി കശ്മീകളുടേതായുണ്ട്. അയ്യായിരത്തിലേറെ കശ്മീരികളാണുള്ളത്.
നിര്‍മാണ മേഖലയില്‍ ധാരാളമായുള്ള ബംഗാളികൡ അതിര്‍ത്തി ഗ്രാമങ്ങളില്നിന്നുള്ളവരുമുണ്ട്. പ്രതേ്യക സാഹചര്യത്തില്‍ ഇവര്‍ക്കെല്ലാം സംരക്ഷണം നല്‍കാനും നിരീക്ഷണത്തിനും വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തി.
ദക്ഷിണ നാവിക സേനാ കേന്ദ്രം, ഐഎന്‍എസ് ദ്രോണാചാര്യ, കൊച്ചി മേജര്‍ തുറമുഖം, വിമാനത്താവളം, കപ്പല്‍ശാല, ഹൈക്കോടതി, എന്‍ഐഎ കോടതി, എന്‍പിഓഎല്‍, എന്‍എഡി തുടങ്ങി ദേശീയ പ്രധാന കേന്ദ്രങ്ങളുള്ള കൊച്ചിയെ കേന്ദ്ര നിരീക്ഷണ ഏജന്‍സികള്‍ പ്രത്യേക പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: