ലാഹോര്‍ : പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോധ എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ നിര്‍ത്തി. ആഴ്ചയില്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വീതം രണ്ട് തവണ ലാഹോറില്‍ നിന്നു അട്ടാരി വരെയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തിയിരുന്നത്.
ടെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഇനി അട്ടാരിയിലേക്കുള്ള യാത്രക്കാരെ ബസ് മാര്‍ഗം എത്തിക്കുമെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷ പരിഗണിച്ച് സര്‍വീസ് നിര്ത്തിവെയ്ക്കുന്നതായാണ് പാക്കിസ്ഥാന് അറിയിച്ചത്.
16 യാത്രക്കാരുമായി ലാഹോറില്‍ നിന്ന് ഇന്ന് രാവിലെ എട്ട് മണിക്ക് യാത്ര തിരിക്കേണ്ട ട്രെയിനിന്റെ സര്‍വ്വീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കുന്നതാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1976ലാണ് ഈ ട്രെയിനിന്റെ സര്‍വീസ് ആരംഭിച്ചത്.
അതിനിടെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി പാക്കിസ്ഥാന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: