മേഘാലയ ഖനി അപകടം : ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി

Thursday 28 February 2019 12:36 pm IST

ഷില്ലോങ് : മേഘാലയ ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഖനിയില്‍ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെയാളുടെ മൃതദേഹം ആണിത്. 

13 പേര്‍ അകപ്പെട്ട ഖനിയില്‍ നിന്നും മാസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ അകപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഒരുമാസത്തോളം നടത്തിയ തെരച്ചിലിലാണ് ജനുവരി 17നാണ് നാവികസേന ഖനിയില്‍ നിന്നും ആദ്യ മൃതദേഹം കണ്ടെടുത്തത്. 

ഖനിക്ക് സമീപത്തുള്ള നദിയില്‍ നിന്നും വെള്ളം കയറിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയും പോലീസും മറ്റ് സംഘങ്ങളും സംയുക്തമായാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.