ട്രംപ്- കിം ജോങ് ഉന്‍ ചര്‍ച്ച പരാജയപ്പെട്ടു

Thursday 28 February 2019 1:57 pm IST

വിയറ്റ്‌നാം :  ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയത്തില്‍. വിയറ്റ്‌നാമിലെ ഹാനോയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആകാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.

ഉത്തര കൊറിയക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. അതേസമയം വാര്‍ത്ത പുറത്തു വന്നതോടെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണി ഇടിഞ്ഞു.

നല്ല ഒത്തുചേരലാണ് നടന്നതെന്ന് ബുധനാഴ്ച നടന്ന ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപും ട്വീറ്റ് അറിയിച്ചിരുന്നു. ഇന്നലെ സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു നടന്നത്. അതുകൊണ്ടുതന്നെ ലോകം വളരെ പ്രതീക്ഷയോടെയാണ് ഇരുവരുടേയും ചര്‍ച്ചയെ ഒറ്റുനോക്കിയത്. 

ചര്‍ച്ചയ്ക്ക് ശേഷം ഉത്തരകൊറിയയുമായുള്ള ഉപരോധം അവസാനിപ്പിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.