ശ്രീനഗര്‍ : ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് വീണ്ടും പാക് പോര്‍വിമാനങ്ങള്‍ .ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.കൃഷ്ണഗാട്ടി സെക്ടറിലായിരുന്നു സംഭവം. ഇന്ത്യന്‍ വ്യോമസേനയുടെ ഇടപെടലിനെ തുടര്‍ന്ന് പാക് പോര്‍വിമാനങ്ങള്‍ മടങ്ങി പോയി.
കഴിഞ്ഞ ദിവസം രാവിലെ പാക് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരുന്നു. ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പാക് വ്യോമസേനയെ തിരിച്ചോടിച്ചു. ഒരു പാക് വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു.
പിന്തുടര്ന്ന് ആക്രമിച്ച ഇന്ത്യന്‍ മിഗ് പോര് വിമാനത്തെ പാകിസ്ഥാന് വെടിവെച്ച് വീഴ്ത്തി.വിമാനത്തിന്റെ പൈലറ്റായിരുന്നു അഭിനന്ദന്.അദ്ദേഹം നിലവില്‍ പാക് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: