കണ്ണൂര്‍ : തലശ്ശേരിയില്‍ ബിജെപി ഓഫീസിന് സമീപമുപണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഓഫീസിന് സമീപമുള്ള ഗ്രൗണ്ടിലെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.
പൊന്തക്കാട്ടില്‍ ഒളിപ്പിച്ചുവെച്ച ബോംബുകളാണ് പൊട്ടിയത്. ശുചീകരണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ തലയ്ക്കാണ് മുറിവേറ്റിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: