ജവാന്റെ വിധവയെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി

Thursday 28 February 2019 3:42 pm IST

മാണ്ഡ്യ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ ഭാര്യയെ ഭര്‍തൃസഹോദരനെക്കൊണ്ട് വീണ്ടും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി. കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തില്‍ വീരചരമം അടഞ്ഞ സിആര്‍പിഎഫ് ജവാന്‍ എച്ച്. ഗുരുവിന്റെ ഭാര്യ കലാവതി(25)യെയാണ് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിക്കുന്നത്.

സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

അന്തരിച്ച നടന്‍ അംബരീഷിന്റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

തന്നെ ഭര്‍തൃവീട്ടുകാര്‍ പുനര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി കലാവതി മാണ്ഡ്യ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംഭവം രമ്യതയില്‍ പരിഹരിക്കാമെന്നും പോലീസ് കലാവതിയെ അറിയിച്ചു. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.