ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ 27കാരി കൊല്ലപ്പെട്ടു. അമിന അക്തര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കുന്നതിനിടെ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ഏല്‍ക്കുകയായിരുന്നു. അമിന സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കുപ്വാര മേഖലയില്‍ പോസ്റ്റിങ് ലഭിച്ച സക്കിര്‍ ഹുസൈന് എന്ന സൈനികനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം അവധിയിലായിരുന്നു. പരിക്കേറ്റ സൈനികന് രജൗറി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാക് ആക്രണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. ചെറിയ ആയുധങ്ങളും മോട്ടര്‍ ഷെല്ലുകളുമുപയോഗിച്ചാണ് ആക്രമണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: