ന്യൂദല്‍ഹി: ചെന്നൈ-ന്യൂദല്‍ഹി ഇന്‍ഡിഗോ വിമാനം. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ക്യാബിന് ക്രൂ അംഗങ്ങള്‍ യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കി, ഈ വിമാനത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ മാതാപിതാക്കള്‍ ഉണ്ടെന്ന്. ഇതേ തുടര്‍ന്ന് നിര്‍ത്താത്ത കരഘോഷത്തോടെയാണ് സഹയാത്രികര്‍ ഇരുവരെയും സ്വീകരിച്ചത്.
തുടര്‍ന്ന് ഏറെ അഭിമാനം നല്കുന്ന കാഴ്ചകളായിരുന്നു വിമാനത്തില്‍. സഹയാത്രികന് മൊബൈല്‍ വഴി ചിത്രീകരിച്ച ദൃശ്യങ്ങളില്‍ വിമാനം ദല്‍ഹിയിലെത്തിയപ്പോള്‍ അഭിനന്ദന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്ക്കുമിറങ്ങാനായി സീറ്റുകളുടെ ഇരുവശത്തേക്കും മാറിനിന്ന സഹയാത്രികര്‍ നിറഞ്ഞ കൈയടികളോടെയും ആശംസകളോടെയുമാണ് ഇവരെ വിമാനത്തില്‍ നിന്ന് യാത്രയാക്കിയത്. ദല്‍ഹി വിമാനത്താവളത്തില്‍ വ്യോമസേന പ്രത്യേക സൗകര്യങ്ങളൊരുക്കി മാതാപിതാക്കളെയും ബന്ധുക്കളെയും പുറത്തെത്തിച്ചു. ഇന്നലെ രാവിലെ ഇവരെ ഇവിടെനിന്ന് വ്യോമസേനാ വിമാനത്തില്‍ അമൃതസറിലെത്തിച്ചു. വാഗയില്‍ മടങ്ങിയെത്തിയ അഭിനന്ദനെ മാതാപിതാക്കളും സ്വീകരിച്ചു.അഭിനന്ദനൊപ്പമാണ് ഇവര്‍ ദല്‍ഹിക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: