മലപ്പുറം : കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കാലിക്കറ്റ് ഡിസോണ്‍ കലോത്സവം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം എസ്എഫ്ഐ, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
അതേസമയം കലോത്സവം നടത്താന്‍ എംഎസ്എഫ് അനുവദിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി ലീഗ്, യൂത്ത് ലീഹ് പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പോലീസ് സ്ഥലതെത്തിയിട്ടുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തില്‍ എംഎസ്എഫുമായി സഹകരിക്കുന്നവരെക്കൊണ്ട് മത്സരിപ്പിക്കില്ലെന്ന് എസ്എഫ്ഐ കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിനെ തുടര്‍ന്ന് എംഎസ്എഫ് വൈസ്ചാന്സിലര്ക്ക് പരാതി നല്കി. തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും വൈസ് ചാന്‍സലറെ പുറത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: