പുതിയ പാമ്പന്‍ പാലത്തിന് മോദി ഇന്ന് തറക്കല്ലിടും

Friday 1 March 2019 1:03 pm IST

രാമേശ്വരം: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 104 വര്‍ഷം പഴക്കമുള്ള പാലത്തിന് പകരമായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിര്‍മ്മിക്കുന്നത്. 

നേരത്തെ ഉണ്ടായിരുന്ന പാലത്തിലെ സാങ്കേതിക വിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകള്‍ കടന്ന് പോയിരുന്നെങ്കില്‍ പുതിയതായി നിര്‍മ്മിക്കുന്ന പാലം 63  മീറ്റര്‍ പാലം അപ്പാലെ ലംബമായി കുത്തനെ മുകളിലേക്ക് നീങ്ങും. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക.  

പുതിയ പാലത്തിന് 18.3 മീറ്ററുള്ള 100 സ്പാനുകളുമുണ്ടാകും. അതുപോലെ കപ്പലുകള്‍ക്ക് കടന്നുപോകുന്നതിന് 63 മീറ്റര്‍ നാവിഗേഷണല്‍ സ്പാനുമുണ്ടാകും. നിലവിലെ പാലത്തിന് ഇത് 22 മീറ്റര്‍ മാത്രമേയുള്ളൂ. തുരമ്പ് പിടിക്കാത്ത സ്റ്റീല്‍ റീ ഇന്‍ഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്റ്ങ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. 

അതിനിടെ രാമേശ്വരത്തെയും ധനുഷ്‌കോടിയേയും ബന്ധിപ്പിച്ച് പുതിയ റെയില്‍വേ ലൈന്‍ നിര്‍മ്മാണത്തിനും മോദി തുടക്കം കുറിക്കും. നാല് വര്‍ഷം കൊണ്ട് പുതിയ പാലവും  റെയില്‍വേ ലൈനും പൂര്‍ത്തിയാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.