ഭുവനേശ്വര്‍ : ഒഡീഷയില്‍ പോലീസ് വാഹനത്തിനു നേരെ ട്രക്കിടിച്ച് രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍സുഗുഡ ജില്ലയിലെ ബെല്പഹരിലെ ദേശീയ പാത 49ല്‍ വെച്ച് അമിത വേഗതയിലെത്തിയ ട്രക്ക് പോലീസ് ബസ്സിടിച്ചാണ് അപടകടം ഉണ്ടായത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. അപകടത്തില്‍ 17 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട പോലീസ് ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
മരിച്ച പോലീസുകാരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരവും, സാരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: