ന്യൂദല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍മേധാവി ചന്ദ കൊച്ചാര്‍, വീഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ദൂത് എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ബാങ്ക് വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനകള്‍.
മുംബൈയിലെ അഞ്ചിടങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡുകള്‍. റെയ്ഡുകളില് നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചനകള്‍. വീഡിയോ കോണ്‍ അടക്കമുള്ള ചില സ്ഥാപനങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് 1875 കോടി രൂപ വായ്പനല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മാസമാദ്യം ചന്ദ, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വേണുഗോപാല്ദൂത് തുടങ്ങിയവര്‍ക്ക് എതിരെ എന്‍ഫോഴ്സമെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് എടുത്തിരുന്നു.
കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടിയായിരുന്നു റെയ്ഡ്. ഇവര്‍ക്കെതിരെ സിബിഐയും കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: