കൊച്ചി:സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് അടക്കം രണ്ടു പേര് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൂന്ന് കിലോ സ്വര്‍ണം കൈമാറുന്നതിനിടെയാണ് പിടിയിലായത്.
സ്വര്‍ണം പുറത്തേക്കു കടത്താന്‍ ഒത്താശ ചെയ്ത കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസ്,സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാന് എന്നിവരെയാണ് പിടികൂടിയത്.
ദുബായില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ ഖാലിദ് അദിനാന് കസ്റ്റംസ് ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസിന് മൂന്നുകിലോ സ്വര്‍ണം കൈമാറി.സ്വര്‍ണം സ്വീകരിച്ച് പുറത്തേക്ക് വന്ന സുനിലെ പുറത്ത് കാത്തു നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: