ലോക്‌സഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല : കമ്മീഷണര്‍

Friday 1 March 2019 5:17 pm IST

ലഖ്‌നൗ: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഇന്ത്യ- പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള സ്വത്ത് വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദായ നികുതി വകുപ്പ് അത് പരിശോധിക്കും. 

തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഈ വിവരങ്ങളില്‍ വല്ല പൊരുത്തക്കേടും കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.