ഷുക്കൂര്‍ വധക്കേസ്: പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Saturday 2 March 2019 1:04 am IST

ന്യൂദല്‍ഹി: ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജിയുടെ പ്രാധാന്യം നഷ്ടപ്പെട്ടതിനാലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. 

കേസിലെ 32-ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും അഞ്ചാം പ്രതി മോറാഴയിലെ കെ.വി. ഷാജിയുമാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയായതായി സിബിഐ കോടതിയെ അറിയിച്ചു.  തുടര്‍ന്നാണ് കോടതി നടപടി. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.