കൊച്ചി: കേരളത്തിലും ബിജെപി വളരുകയാണെന്നും അതുകൊണ്ടാണ് കൈ വിരിഞ്ഞ് താമരയാകുന്നെന്ന് പറഞ്ഞതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേരള സംരക്ഷണ യാത്രയുടെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ 103 എംപിമാര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് അംഗങ്ങള്‍ പോലുമുണ്ട് അവരില്‍. കോണ്‍ഗ്രസിന്റെ പത്ത് മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിക്കാരായി. ഗോവയിലും അരുണാചല്‍ പ്രദേശിലും വിജയിച്ചത് കോണ്‍ഗ്രസും സര്‍ക്കാര്‍ ഉണ്ടാക്കിയത് ബിജെപിയുമാണ്.
കേരളത്തില്‍ കെപിസിസി നേതാവായിരുന്ന രാമന്നായര് ബിജെപിയിലെത്തി. കോണ്‍ഗ്രസ് പിഎസ്സി ചെയര്‍മാനാക്കിയ കെ.എസ്. രാധാകൃഷ്ണനും കോണ്‍ഗ്രസ് വനിതാ കമ്മീഷന് അംഗമാക്കിയ ജെ. പ്രമീളാ ദേവിയും ബിജെപിയിലെത്തി. കേരളത്തിലും കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് ആളുകള്‍ എത്തുകയാണ്, കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: